നിസ്‌കാരത്തിന് കൃത്യസമയത്തെത്തി; സൈക്കിളുമായി കുട്ടികള്‍ മടങ്ങി

തളങ്കര: സ്‌കൂള്‍ അവധിക്കാലത്ത് മദ്രസ വിദ്യാര്‍ത്ഥികളെ അഞ്ചുനേരത്തെ നിസ്‌കാരങ്ങളില്‍ ബാങ്ക്‌വിളി നേരത്ത് തന്നെ കൃത്യമായി പള്ളിയില്‍ എത്തുന്നതിന് തല്‍പരരാക്കുകയെന്ന ലക്ഷ്യത്തോടെ തളങ്കര കണ്ടത്തില്‍ ഹിദായത്തു സ്വിബിയാന്‍ മദ്രസ കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍ട്ടി ഡേയ്‌സ് ചാലഞ്ചില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൈനിറയെ സമ്മാനം നല്‍കി മദ്രസ കമ്മിറ്റി മാതൃകയായി. സുബ്ഹി അടക്കമുള്ള ജമാഅത്ത് നിസ്‌കാരങ്ങള്‍ മുടങ്ങാതെ നാല്‍പ്പത് ദിവസം കൃത്യമായി നിര്‍വ്വഹിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഫത്താഹ്, അഞ്ചാം തരത്തിലെ ഷമ്മാസ് മിയാസ്, ആറാം തരത്തിലെ ഇലാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി സ്‌കൂള്‍ ബാഗ്, കുട, ജോമെട്രിക് ബോക്‌സ് എന്നിവ നല്‍കി. വിജയികളെ ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്തീബ് അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി പ്രഖ്യാപിക്കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അനുമോദന ചടങ്ങില്‍ മദ്രസ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ പതിക്കുന്നില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി പി. മാഹിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം അര്‍ഷാദ് മൗലവി അനുമോദന പ്രസംഗം നടത്തി. അനസ് കണ്ടത്തില്‍, അബ്ദു റഹ്മാന്‍ തൊട്ടീല്‍, അബ്ബാസ് ബേക്കറി, എം.എ ബഷീര്‍, ഖാദര്‍ കടവത്ത്, മൂസ ടി.കെ, ബഷീര്‍ സുറുമി, അബൂബക്കര്‍ കോളിയാട്, അബ്ദുറഹ്മാന്‍ കൊട്ട, സിദ്ദീഖ്, അക്കാ മുവാര്‍, ഹസ്സൈനാര്‍, ഹുസ്സൈന്‍, അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ കൊട്ട, റഫീഖ് സംബന്ധിച്ചു. ട്രഷറര്‍ സലീം വെല്‍വിഷര്‍ നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it