കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും-പി.കെ ഫൈസല്‍

കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യത്തെയും മഹാത്മാഗാന്ധിയെയും തമസ്‌കരിച്ചുകൊണ്ട് സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് മുഖം തിരിച്ചുനിന്ന സംഘടനകളെയും വ്യക്തികളെയും വെള്ളപൂശാനുള്ള ബി.ജെ.പിയുടെ ശ്രമം ലോകത്തിന്റെ മുന്നില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കാന്‍ മാത്രമേ ഉതകൂവെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനത്തില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം ഡി.സി.സി ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, രമേശന്‍ കരുവാച്ചേരി, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ജെയിംസ് പന്തമാക്കല്‍, സാജിദ് മവ്വല്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര്‍ വിദ്യാസാഗര്‍, സി.വി ജയിംസ്, എം. രാജീവന്‍ നമ്പ്യാര്‍, ഡി.എം.കെ മുഹമ്മദ്, കെ.വി ഭക്തവത്സലന്‍, കെ. ഖാലിദ്, ദിവാകരന്‍ കരിച്ചേരി, എം.വി ഉദ്ദേശ് കുമാര്‍, അഡ്വ. സാജിദ് കമ്മാടം, അബ്ദുല്‍ റസാക്ക് ചെര്‍ക്കള, സി. അശോക് കുമാര്‍, മെഹമൂദ് വട്ടേക്കാട്, ടി.കെ ദാമോദരന്‍, യു. വേലായുധന്‍, അര്‍ജുനന്‍ തായലങ്ങാടി, എം. പുരുഷോത്തമന്‍ നായര്‍, ഉഷ അര്‍ജുനന്‍, ഹരീന്ദ്രന്‍ എറക്കോഡ്, കമലാക്ഷ സുവര്‍ണ്ണ എന്നിവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it