ലഹരിയുടെ പിടിയിലമര്‍ന്ന കേരളത്തെ മോചിപ്പിക്കാന്‍ പുതുതലമുറ രംഗത്തിറങ്ങണം- കെ. സുധാകരന്‍

ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന സര്‍ഗാത്മക സഹവാസ ക്യാമ്പ് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: ലഹരിയുടെ പിടിയിലമര്‍ന്ന കേരളത്തിന്റെ മോചനം കുട്ടികളിലൂടെ മാത്രമെ സാധ്യമാകൂവെന്നും ലഹരി വിരുദ്ധ പോരാട്ടത്തിന് പുതുതലമുറ രംഗത്തിറങ്ങണമെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി പറഞ്ഞു. പടന്നക്കാട് ഗുഡ് ഷെപ്പേഡ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന സര്‍ഗാത്മക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ ആശാവഹമല്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം കാവലിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ ആനന്ദ് കണ്ണശ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ബ്ലോക്ക് ചെയര്‍മാന്‍ അനൂപ് ഓര്‍ച്ചയെ കെ.പി.സി.സി പ്രസിഡണ്ട് അനുമോദിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍, ഹസന്‍ അമന്‍, ഡോ. സാമുവല്‍ ജോര്‍ജ്ജ്, അഡ്വ. പി.ആര്‍ ജോയ്, പി. ഷമീര്‍, സാബു മാത്യു, അഡ്വ. പി.ആര്‍ ജോയ്, ഷാഫി പുല്‍പ്പാറ, സലീഖ് പി. മോങ്ങം, വി.വി നിഷാന്ത്, ഷിബിന്‍ ഉപ്പിലിക്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു.