കാസര്‍കോട് ജില്ലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാഥമാക്കി-ടി.എന്‍ പ്രതാപന്‍

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തില്‍ അശാസ്ത്രീയവും പ്രകൃതിക്ക് ഹാനികരമുണ്ടാക്കുന്ന തരത്തിലുള്ള നിര്‍മ്മാണ രീതി സ്വീകരിച്ചത് കൊണ്ടാണ് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും റോഡ് തകരുകയും സമീപവാസികള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തതെന്നും റോഡ് നിര്‍മ്മാണ കമ്പനിയും സര്‍ക്കാരും ഗൗരവമായി ഈ വിഷയം പരിശോധിച്ച് പരിഹാരമാര്‍ഗം കണ്ടെത്തണമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ എം.പിയുമായ ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. ജില്ലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാഥമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ഹക്കീം കുന്നില്‍, രമേശന്‍ കരുവാച്ചേരി, എം. അസിനാര്‍, ശാന്തമ്മ ഫിലിപ്പ്, സാജിദ് മവ്വല്‍, ജെയിംസ് പന്തമാക്കല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, ബി.പി പ്രദീപ് കുമാര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ. പി.വി സുരേഷ്, സോമശേഖര ഷേണി, കെ.പി പ്രകാശന്‍, കെ.വി സുധാകരന്‍, ഹരീഷ് പി. നായര്‍, ധന്യ സുരേഷ്, ആര്‍. ഗംഗാധരന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, കെ.വി ഭക്തവത്സലന്‍, എം. രാജീവന്‍ നമ്പ്യാര്‍, ഡി.എം.കെ മുഹമ്മദ്, മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, എ. വാസുദേവന്‍, ഉനൈസ് ബേഡകം സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it