ദഖീറത്ത് ഡാസില്‍ കിഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമായി

തളങ്കര ദഖീറത്ത് സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെ.ജി ബ്ലോക്കിന്റെ (ദഖീറത്ത് ഡാസില്‍ കിഡ്‌സ്) ഉദ്ഘാടനം പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വഹിക്കുന്നു
തളങ്കര: അനാഥ സംരക്ഷണം അടക്കമുള്ള കാരുണ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ മികച്ച വിജയത്തിളക്കത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി ആധുനിക രീതിയില്‍ നിര്‍മ്മിച്ച പുതിയ കെ.ജി ബ്ലോക്കിന്റെ (ദഖീറത്ത് ഡാസില്‍ കിഡ്‌സ്) ഉദ്ഘാടനം പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങ് നാടിന്റെ ആഘോഷമായി. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ ആമുഖ പ്രസംഗം നടത്തി. എഞ്ചിനീയര്‍ അനൂപ് ദാമോദരനെ യഹ്‌യ തളങ്കരയും എ. അബ്ദുല്‍ റഹ്മാനും പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. തളങ്കര വെസ്റ്റിന്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ സാഫിറ യഹ്‌യ, സംഘം ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്‍ സത്താര്‍ ഹാജി, എന്‍.കെ അമാനുല്ല, സെക്രട്ടറിമാരായ റൗഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സവിത ടീച്ചര്‍, ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍, ദഖീറത്ത് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഫൈസല്‍ പടിഞ്ഞാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഫര്‍സാന ശിഹാബുദ്ദീന്‍, ഡാസില്‍ കിഡ്‌സിലെ അധ്യാപികമാരായ ലെന്‍സി പെരേര, നേഹ വര്‍മ്മ പ്രസംഗിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ് സ്വാഗതവും സെക്രട്ടറി അഡ്വ. വി.എം മുനീര്‍ നന്ദിയും പറഞ്ഞു.