കമ്പപ്പോരിന്റെ കരുത്തിലാറാടി കൊസാമ്പി; യൂത്ത് കോണ്‍ഗ്രസിനെ കീഴടക്കി ഡി.വൈ.എഫ്.ഐ
മാധ്യമ പ്രവര്‍ത്തകരുടെ മത്സരത്തില്‍ മലപ്പുറം ജേതാക്കള്‍

കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ജേണലിസ്റ്റ് കമ്പവലി മത്സരത്തില്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീമിന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ട്രോഫി സമ്മാനിക്കുന്നു
കാസര്‍കോട്: കാസര്‍കോട് ഇതുവരെ കണ്ടിട്ടില്ലാത്ത കമ്പപ്പോരിന്റെ ആവേശം കണ്ട് മഴ പോലും കാണികളെ പോലെ ഗ്യാലറിയില്‍ കയറി ഇരുന്നു. ശ്വാസം അടക്കി പിടിച്ചിരുന്ന കാണികളുടെ കാതുകളില്‍ വാക്കുകള്‍ കൊണ്ട് ഇടിമുഴക്കുന്ന അഭിലാഷിന്റെ കമന്ററി മുഴങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം. കരുത്തിന്റെ കഴിവ് അളന്ന മത്സരത്തില്‍ ഒടുവില്‍ പ്രതീക്ഷകള്‍ തെറ്റിയില്ല. കാസര്‍കോടന്‍ കമ്പക്കരുത്തിന്റെ രാജാക്കന്മാരെന്ന് വിശേഷിക്കപ്പെടുന്ന കൊസാമ്പി ചാമ്പ്യന്‍ പട്ടം ആകാശത്തേക്കുയര്‍ത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ജേഴ്‌സി അണിഞ്ഞാ ണ് കൊസാമ്പി ബേത്തൂര്‍ പ്പാറ കമ്പപ്പോരിന്റെ സകല മനോഹാരിതയും പരത്തി കാസര്‍കോട് പ്രസ്‌ക്ലബിന് സമീപത്ത് ഒരുക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നിറഞ്ഞാടിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞ ജിംഖാ ന മാവുങ്കാല്‍ പൊരുതി തോല്‍ക്കുകയായിരുന്നു.
കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിയില്‍ ഉത്തരമേഖലയിലെ പ്രമുഖ ടീമുകളെ അണിനിരത്തി നടത്തിയ മത്സരത്തിലാണ് കൊസാമ്പി ജേതാക്കളായത്. എ.ഐ.വൈ.എഫ് ടീം മൂന്നാം സ്ഥാനവും സ്‌ക്കിന്നേഴ്‌സ് കാസര്‍കോട് നാലാം സ്ഥാന വും നേടി. നഗരസഭാംഗം കെ.എം ഹനീഫ് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. കെ.യു.ഡബ്ല്യു സംസ്ഥാ ന പ്രസിഡണ്ട് കെ.പി റജി, സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജോയി നായര്‍ തുടങ്ങിയവര്‍ വിവിധ സമ്മാനദാനം നിര്‍വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡണ്ട് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് നാരായണന്‍ സ്വാഗതവും മുന്‍ സെക്രട്ടറി കെ.വി പത്മേഷ് നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ ജില്ലാ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആവേശകരമായ ഫൈനലില്‍ കണ്ണൂര്‍ ജില്ലാ ടീമിനെ കീഴടക്കി മലപ്പുറം ജില്ലാ ടീം ജേതാക്കളായി. സംസ്ഥാന കമ്മിറ്റി ടീം മൂന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാ ടീം നാലാം സ്ഥാനവും നേടി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.
ഉത്തരമേഖലാ തല മത്സരത്തില്‍ ജേതാക്കളായ ഡി.വൈ.എഫ്.ഐ ജില്ലാ ടീമിന് വേണ്ടി ജേഴ്‌സി അണിഞ്ഞ കൊസാമ്പി ബേത്തൂര്‍പ്പാറക്ക് നഗരസഭാംഗം കെ.എം. ഹനീഫ് ട്രോഫി സമ്മാനിക്കുന്നു
അഭിനയമല്ല കമ്പപ്പിടിത്തം; സിനിമാതാരങ്ങളെ തോല്‍പ്പിച്ച് ജനപ്രതിനിധികള്‍
കാസര്‍കോട്: അഭിനയം പോലെയല്ല കമ്പപ്പിടിത്തമെന്ന് അഭിനേതാക്കള്‍ ശരിക്കും തിരിച്ചറിഞ്ഞു. വോട്ട് നേടി വിജയിക്കാന്‍ മാത്രമല്ല, കമ്പപ്പോരിന്റെ കരുത്തും തങ്ങള്‍ക്കറിയാമെന്ന് ജനപ്രതിനിധികള്‍ തെളിയിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് കാസര്‍കോട് പ്രസ്‌ക്ലബ് പരിസരത്തെ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തിന് തുടക്കം കുറിച്ചത് സിനിമാതാരങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള സൗഹൃദമത്സരത്തോടെയായിരുന്നു. ഒരു ഭാഗത്ത് എ.കെ.എം അഷ്‌റഫ് എം.എല്‍.എ നയിച്ച ജനപ്രതിനിധികളുടെ ടീം. അഷ്‌റഫിന് പിന്നില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വി ജെയിംസ്, കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, നഗരസഭാംഗം കെ.എം ഹനീഫ്, സി.പി.എം നേതാവ് കെ.എ മുഹമ്മദ് ഹനീഫ്, സി.ഐ.ടി.യു നേതാവ് ടി.കെ രാജന്‍, എസ്.ടി.യു നേതാവ് ഷെരീഫ് കൊടവഞ്ചി എന്നിവര്‍ അണിനിരന്നു.
അഭിനയമല്ലിത്.. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ സിനിമാ താരങ്ങളുടെ ടീം മത്സരിച്ചപ്പോള്‍
മറുഭാഗത്ത് 'ന്നാ താന്‍ കേസ് കൊട്' സിനിമയിലെ ജഡ്ജി പി.പി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ സിനിമാതാരങ്ങളും. ഇതേ സിനിമയിലെ വക്കീല്‍ അഡ്വ. സി. ഷുക്കൂറും മറിമായം താരം ഉണ്ണിരാജ് ചെറുവത്തൂരും രാജേഷ് അഴിക്കോടനും ഡി.വൈ.എസ്.പി കൂടിയായ സിബി തോമസും ഷീനാ ക്ലായിക്കോടും സി. നാരായണന്‍ കാഞ്ഞങ്ങാടും ബീന കൊടക്കാടും കമ്പ കയ്യിലെടുത്തു. ആദ്യ മത്സരത്തില്‍ ജനപ്രതിനിധികളുടെ ടീമിന്റെ വിജയം അനായാസകരമായിരുന്നുവെ ങ്കിലും രണ്ടാം റൗണ്ടില്‍ സിനിമാതാരങ്ങളുടെ ടീം ആഞ്ഞുവലിച്ചു. ഇതൊക്കെ എന്തെന്ന മട്ടില്‍ ഉണ്ണിരാജ് കൈ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. എന്നാല്‍ അധികനേരം പിടിച്ച് നില്‍ക്കാന്‍ അവര്‍ക്കായില്ല. എ.കെ.എം അഷ്‌റഫും ടീമും ആഞ്ഞൊരുവലി. സിനിമാതാരങ്ങള്‍ ദേ, താഴെ കിടക്കുന്നു.
കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖലാ കമ്പവലി മത്സരത്തില്‍ ഡി.വൈ.എഫ്.ഐ ജില്ലാ ടീമിന് വേണ്ടി മത്സരിച്ച കൊസാമ്പി ബേത്തൂര്‍പാറ