തേജസ്വിനി സഹോദയ കലോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു

കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ കലാപ്രതിഭകള്‍ മാറ്റുരക്കുന്ന തേജസ്വിനി സഹോദയ സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ തിരശീല ഉയര്‍ന്നു. ഇന്നും നാളെയുമായാണ് ആയിരത്തോളം കലാപ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം നടക്കുന്നത്. പ്രശസ്ത സിനിമാനടന്‍ ശ്രീനിവാസ റാവു (കാസര്‍കോട് ചിന്ന) ഉദ്ഘാടനം ചെയ്തു. നമുക്ക് ലഭിക്കുന്ന അവസരങ്ങള്‍ യഥാ സമയം വിനിയോഗിക്കണമെന്നും കല ജീവിതത്തിലുടനീളം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. തേജസ്വിനി സഹോദയ കോംപ്ലക്‌സ് പ്രസിഡണ്ട് സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ചിന്മയ വിദ്യാലയ പ്രിന്‍സിപ്പള്‍ ടി.വി സുകുമാരന്‍ സ്വാഗതവും തേജസ്വിനി സഹോദയ ട്രഷറര്‍ ആര്‍. പ്രകാശന്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍ കെ.എന്‍. അജയകുമാര്‍, സെക്രട്ടറി സീമ, തേജസ്വിനി സഹോദയ വൈസ് പ്രസിഡണ്ട് എ. ദിനേശന്‍, ജോയിന്റ് സെക്രട്ടറി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. കലോത്സവം 25ന് സമാപിക്കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it