പുസ്തക പ്രകാശനം നടത്തി

ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ലാമിഡാറ എന്ന നോവല്‍ ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാല്‍ പ്രൊഫ. വി. ഗോപിനാഥിന് നല്‍കി പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസറകോട് ഏരിയ കമ്മിറ്റിയും ഓ.എന്‍.വി ഗ്രന്ഥാലയം കുണ്ടടുക്കയും ചേര്‍ന്ന് ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ലാമിഡാറ എന്ന നോവല്‍ പ്രകാശനം ചെയ്തു. ഹിമാലയത്തിന്റെ ഗാംഭീര്യപൂര്‍ണ്ണവും ശാന്തവുമായ സൗന്ദര്യം അതിന്റെ രാഷ്ട്രീയ ഭൂതകാലത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങളുമായി സമന്വയിപ്പിച്ചെഴുതിയ നോവലാണ് ലാമിഡാറ. ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാല്‍ പ്രൊഫ. വി. ഗോപിനാഥിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.വി. മണികണ്ഠ ദാസ് പുസ്തക പരിചയം നടത്തി. വി.വി. പ്രഭാകരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, സ്‌കാനിയ ബെദിര, രാധാകൃഷ്ണ ഉളിയത്തടുക്ക, സുബ്രഹ്മണ്യന്‍ മാഷ്, കെ.വി. ഗോവിന്ദന്‍, അതീഖ് റഹിമാന്‍, സുലേഖ മാഹിന്‍, ഡോ. അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ബി.കെ. സുകുമാരന്‍ സ്വാഗതവും അഭിലാഷ് കുണ്ടടുക്കം നന്ദിയും പറഞ്ഞു.