മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയം

മഞ്ചേശ്വരം: മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ശാന്തകുമാരിക്ക് ജയം. മീഞ്ച പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കോളിയൂരിലാണ് ശാന്തകുമാരി ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഭൂരിപക്ഷമായി കിട്ടിയത് മൂന്ന് വോട്ടാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 455 വോട്ട് കിട്ടിയപ്പോള്‍ ശാന്തകുമാരിക്ക് 458 വോട്ട് ലഭിച്ചു. വിജയത്തിന്റെ ആഹ്ലാദത്തിലാണ് ശാന്തകുമാരിയും പാര്‍ട്ടി കേന്ദ്രങ്ങളും. പ്രദേശത്ത് പല റോഡുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടില്ല. ഈ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും വികസനത്തിന് വേണ്ടിനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്ന് ശാന്തകുമാരി ഉറപ്പ്‌നല്‍കി.
Next Story

