നാടിന് പൊല്‍സേകി തളങ്കര സ്‌കൂള്‍ ഒ.എസ്.എ ഫെസ്റ്റ്

തളങ്കര: അഞ്ച് ദിവസങ്ങളിലായി നടന്ന തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ 'പൊല്‍സ്-ഒ.എസ്.എ ഫെസ്റ്റ്' സമാപിച്ചു. സമാപന സമ്മേളനം പൂര്‍വ്വ വിദ്യാ ര്‍ത്ഥി കൂടിയായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര മുഖ്യാതിഥിയായും നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ സെലിബ്രിറ്റി ഗസ്റ്റുമായി പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഒ.എസ്.എ വൈസ് പ്രസിഡണ്ട് കെ.എം. ഹനീഫിനെ എം.എല്‍.എ ആദരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് മത്സരത്തില്‍ യഥാക്രമം ഒന്നുമുതല്‍ നാല് വരെ സ്ഥാനങ്ങള്‍ നേടിയ ബ്ലൂ ഹൗസ്, യെല്ലോ ഹൗസ്, ഗ്രീന്‍ ഹൗസ്, റെഡ് ഹൗസ് എന്നിവക്ക് വേണ്ടി ഹൗസ് ക്യാപ്റ്റന്‍മാരായ സോള്‍ക്കര്‍ മുസ്തഫ, സ്‌ട്രൈക്കര്‍ അബ്ദുല്ല, എം.എസ്. ബഷീര്‍, കെ.എസ്. ഷംസുദ്ദീന്‍ എന്നിവര്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. കെ.എസ്. ഷഫീല്‍, അംബി എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. സേവന മികവിന് സിദ്ദീഖ് ചക്കര, മജീദ് പള്ളിക്കാല്‍, വി.എം. മുനീര്‍, ഷറഫുന്നിസ ഷാഫി, കമ്മു ഖമറുദ്ദീന്‍, പി.വി. മൊയ്തീന്‍, പി.എം. സമീര്‍ എന്നിവരെ അനുമോദിച്ചു. ട്രഷറര്‍ എം.പി. ഷാഫി ഹാജി നന്ദി പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ ലുക്മാന്‍ തളങ്കര, കെ.എം. ബഷീര്‍, സെക്രട്ടറിമാരായ എന്‍.എം. അബ്ദുല്ല, ബപ്പിടി മുഹമ്മദ് കുഞ്ഞി, പി.ടി.എ. പ്രസിഡണ്ട് നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിന്റെ ഒപ്പന സമാപന ചടങ്ങിന് കൊഴുപ്പേകി. നുസൈബ ഹസ്സന്‍ ഫസലുല്ല ഉപഹാരം നല്‍കി. വോയ്‌സ് ഓഫ് കാലിക്കറ്റിന്റെ ഗാനമേള ആസ്വാദ്യകരമായി. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കം അണിനിരന്ന ഗാനാലാപനവും ഫാന്‍സി ഡ്രസ്സും ഉണ്ടായിരുന്നു. വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഫ്‌ളീ മാര്‍ക്കറ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. തളങ്കര ഖമറുന്നിസ അധ്യക്ഷത വഹിച്ചു. ഷറഫുന്നിസ ഷാഫി സ്വാഗതവും സുഹ്‌റ ചുങ്കത്തില്‍ നന്ദിയും പറഞ്ഞു. നസീമ മുഷ്താഖ്, സുഹ്‌റ യഹ്‌യ, എന്‍.എ ആയിഷ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മത്സരങ്ങളും അരങ്ങേറി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it