എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ്: നെല്ലിക്കട്ട സെക്ടര്‍ ജേതാക്കള്‍

32-ാമത് എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ് ജേതാക്കള്‍ ട്രോഫി ഏറ്റുവാങ്ങുന്നു
പെര്‍ള: ബദിയടുക്ക ഡിവിഷന്‍ സാഹിത്യോത്സവ് പെര്‍ളയില്‍ സമാപിച്ചു. 54 യൂണിറ്റുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 794 പോയിന്റുകള്‍ നേടി നെല്ലിക്കട്ട സെക്ടര്‍ ജേതാക്കളായി. 606 പോയിന്റുകള്‍ നേടി കുമ്പടാജെ സെക്ടര്‍, 535 പോയിന്റുകള്‍ നേടി നാരമ്പാടി സെക്ടര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നെല്ലിക്കട്ട സെക്ടറിലെ ഉബൈദ് മാന്യ കലാപ്രതിഭയായും കുമ്പടാജെ സെക്ടറിലെ ജലീല്‍ മുക്കൂര്‍ സര്‍ഗ പ്രതിഭയായും തിരെഞ്ഞെടുക്കപ്പെട്ടു. രണ്ട് ദിനങ്ങളിലായി നടന്ന ഡിവിഷന്‍ സാഹിത്യോത്സവിന് കേരള മുസ്ലിം ജമാഅത്ത് പെര്‍ള സര്‍ക്കിള്‍ പ്രസിഡണ്ട് അബ്ദുല്ല ഹാജി കണ്ടികെ പതാക ഉയര്‍ത്തി. ഉണ്ണികൃഷ്ണന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. എണ്മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജി.എസ് മുഖ്യാഥിതിയായി.
സമാപന സംഗമം അബൂബക്കര്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കേരള സ്റ്റേറ്റ് സെക്രട്ടറി ജാബിര്‍ നെരോത്ത് സന്ദേശ പ്രഭാഷണവും ജില്ലാ ജനറല്‍ സെക്രട്ടറി ബാദുഷ ഹാദി സഖാഫി പ്രമേയ പ്രഭാഷണവും നടത്തി. ഖാദര്‍ അമാനി പൈക്ക പ്രാരംഭ പ്രാര്‍ത്ഥനക്കും ഇബ്രാഹിം ദാരിമി ഗുണാജെ സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. മുഹമ്മദ് മുസ്ലിയാര്‍ കുമ്പടാജെ, എ.കെ സഖാഫി കന്യാന, ഫയാസ് പട്‌ള, മുര്‍ഷിദ് പുളിക്കൂര്‍, ഇര്‍ഷാദ് കളത്തൂര്‍, മന്‍ഷാദ് അഹ്‌സനി, ജംഷിദ് ചെടെക്കല്‍, ജുനൈദ് ഹാദി ഗാളിമുഖം, അക്ബര്‍ അലി സഅദി, റിയാസ് ഹനീഫി, അസീസ് പെര്‍ള, ഇഖ്ബാല്‍ ആലങ്കോട്, അബ്ദുല്ല സഅദി തുപ്പക്കല്‍, റിഷാദ് സഖാഫി, നാസര്‍ നഈമി നെല്ലിക്കട്ട, ഫൈസല്‍ സൈനി പെരടാല, മൂസ മദനി തുപ്പക്കല്‍, ജാഫര്‍ ഹിമമി ചര്‍ളടുക്ക, റസാക്ക് ഗുണാജെ, ശരീഫ് അമേക്കള, അഷ്റഫ് തങ്ങള്‍ ഉക്കിനടുക്ക, ശംഷാദ് ഹിമമി, അല്‍ത്താഫ് ഏണിയാടി, ഉനൈസ് നെല്ലിക്കട്ട, റംഷാദ് ഹിമമി, ഇല്യാസ് ഹിമമി, സവാദ് ബാറടുക്ക, സിദ്ദീഖ് നീര്‍ച്ചാല്‍, മുശൈദ് ഹിമമി, അബ്ദുല്ല നെല്ലിക്കട്ട, സമദ് സഖാഫി ചെടേക്കല്‍ സംബന്ധിച്ചു.