എസ്.എം.എഫ് ജില്ലാ കമ്മിറ്റി: എ. അബ്ദുല്‍ റഹ്മാന്‍ പ്രസി., കുഞ്ഞഹമ്മദ് ഹാജി ജന.സെക്ര.

എ. അബ്ദുല്‍ റഹ്മാന്‍, എ.പി.പി കുഞ്ഞഹമ്മദ് ഹാജി, എ. ഹമീദ് ഹാജി
കാഞ്ഞങ്ങാട്: സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ടായി എ. അബ്ദുല്‍ റഹ്മാനെയും ജന. സെക്രട്ടറിയായി എ.പി.പി. കുഞ്ഞഹമ്മദ് ഹാജിയെയും ട്രഷററായി എ. ഹമീദ് ഹാജിയെയും ജില്ലാ വര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് (വര്‍ക്കിംഗ് പ്രസി.), താജുദ്ദീന്‍ ചെമ്പരിക്ക (വര്‍ക്കിംഗ് സെക്ര.), കെ.ബി കുട്ടി ഹാജി, ടി.എ മൂസ, മുബാറക്ക് ഹസൈനാര്‍ ഹാജി, ഇബ്രാഹിം ഹാജി ഒടയഞ്ചാല്‍ (വൈസ് പ്രസി.), സി.എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, അസീസ് മരിക്കെ, പി.കെ അബ്ദുല്‍ ഖാദര്‍ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി (ജോ.സെക്ര.), കല്ലട്ര മാഹിന്‍ ഹാജി, സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി, ഹാദി തങ്ങള്‍ മൊഗ്രാല്‍, ടി.സി.എ റഹ്മാന്‍ (സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങള്‍), യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി (ഉപദേശക സമിതി ചെയര്‍മാന്‍), എം.എ.എച്ച് മഹ്മൂദ് ചെങ്കള (മസ്ലഹത്ത് സമിതി ചെയര്‍മാന്‍), ബി.എസ് ഇബ്രാഹിം (വഖഫ് സമിതി ചെയര്‍മാന്‍), ഇ.എം കുട്ടി ഹാജി (സ്വദേശി ദര്‍സ് സമിതി ചെയര്‍മാന്‍). യോഗം യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി. കല്ലട്ര മാഹിന്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. എ. അബ്ദുറഹ്മാന്‍, പാലക്കി കുഞ്ഞഹമ്മദ് ഹാജി പ്രഭാഷണം നടത്തി. സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. നാസര്‍ ഫൈസി കൂടത്തായി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.