എസ്.ഐ.ആര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢശ്രമം - മന്‍സൂര്‍ അലിഖാന്‍

ഡി.സി.സി നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് വേളയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ നിലപാട് കേരളത്തിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിക്കും സി.പി.എമ്മിനും നേട്ടമുണ്ടാക്കുന്നതിന് വേണ്ടിയുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും എ.ഐ.സി.സി സെക്രട്ടറി മന്‍സൂര്‍ അലി ഖാന്‍ കുറ്റപ്പെടുത്തി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, കോണ്‍ഗ്രസ് നേതാക്കളായ കരിമ്പില്‍ കൃഷ്ണന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, മീനാക്ഷി ബാലകൃഷ്ണന്‍, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ് കുമാര്‍, സോമശേഖര ഷേണി, സി.വി ജെയിംസ്, അഡ്വ. പി.വി സുരേഷ്, വി.ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, ഹരീഷ് പി. നായര്‍, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, എം. രാജീവന്‍ നമ്പ്യാര്‍, കെ.വി ഭക്തവത്സലന്‍, വി. ഗോപകുമാര്‍, രാജന്‍ പെരിയ, കെ. ബലരാമന്‍ നമ്പ്യാര്‍, കാര്‍ത്തികേയന്‍ പെരിയ, എ. വാസുദേവന്‍ സംസാരിച്ചു.

