എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സൗഹൃദത്തിന്റെ വൃക്ഷത്തൈകള്‍ നട്ടു

പൊവ്വല്‍ എല്‍.ബി.എസ്.എഞ്ചിനീയറിംഗ് കോളജില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ സൗഹൃദ ദിനത്തിന്റെ ഭാഗായി വൃക്ഷത്തൈകള്‍ കൈമാറുന്നു
കാസര്‍കോട്: പൊവ്വല്‍ എല്‍.ബി.എസ്.എഞ്ചിനീയറിംഗ് കോളജില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ 'സുഹൃത്തിന് ഒരു വൃക്ഷത്തൈ തൈ' എന്ന ആശയവുമായി സൗഹൃദ ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി. മുഹമ്മദ് ഷക്കൂര്‍ ബയോ പാര്‍ക്കില്‍ ആദ്യ വൃക്ഷത്തൈ നട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ലോഹിതാക്ഷന്‍, എന്‍.എസ്.എസ് പോഗ്രാം ഓഫീസര്‍ അരുണ്‍ എസ്. മാത്യു, ബയോ ഡൈവേഴ്സിറ്റി പാര്‍ക്കിന്റെ ചുമതലയുള്ള ഫാക്കല്‍റ്റി പ്രൊഫ. ഒ.എം വിനോദ്, എന്‍.ആര്‍.പി.എഫ് ട്രീ ടാഗിംഗ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ വി. മഞ്ജു, കോര്‍ഡിനേറ്റര്‍മാരായ പ്രജ്വല്‍ കൃഷ്ണ, ഗോകുല്‍, ജിത്തു, വൊളന്റിയര്‍ സെക്രട്ടറി നവീന എന്നിവര്‍ സംസാരിച്ചു.