അധ്യാപകന്റെ ചികിത്സാ സഹായത്തിന് കാരുണ്യയാത്ര നടത്തി സംഗം ബസ്

സംഗം ബസിന്റെ കാരുണ്യയാത്ര എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ് സോമശേഖര ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
നീര്‍ച്ചാല്‍: രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മുണ്ട്യത്തടുക്ക സ്‌കൂള്‍ അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പിലാങ്കട്ടയിലെ പ്രശാന്ത് റൈയുടെ ചികിത്സക്കായി കാരുണ്യയാത്ര നടത്തി സംഗം ബസ്. ബംഗളൂരു നാരായണ ഹെല്‍ത്ത് സെന്ററില്‍ കഴിയുന്ന പ്രശാന്തിന്റെ ചികിത്സക്ക് 75 ലക്ഷം രൂപ ചെലവ് വരുന്ന സാഹചര്യത്തിലാണ് സഹായത്തിന് കാരുണ്യയാത്ര നടത്തി കാസര്‍കോട്-മധൂര്‍-നീര്‍ച്ചാല്‍- ബദിയടുക്കയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഗം ബസ് മാതൃക കാട്ടിയത്. മുണ്ട്യത്തടുക്ക പള്ളത്ത് നിന്ന് ആരംഭിച്ച കാരുണ്യയാത്ര എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര ജെ.എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. അബ്ബാസ്, പുത്തിഗെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് എം.എച്ച്, എന്‍മകജെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ആയിഷ എ.എ, മെമ്പര്‍ സെറീന മുസ്തഫ, എസ്. നാരായണ, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, അബ്ബാസ് സഖാഫി ബാപാലിപ്പൊനം, സീതാരാമ വളമുഗര്‍, രാംകുമാര്‍, സിദ്ദീഖ് വളമുഗര്‍, സന്തോഷ് കുമാര്‍, കമറുദ്ദീന്‍ പാടലടുക്ക, സത്താര്‍ വളമുഗര്‍, അസീസ് വളമുഗര്‍ സംബന്ധിച്ചു.