സമസ്ത വാര്‍ഷികം: ആത്മീയ സഞ്ചാരത്തിന് തുടക്കം

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പിലാക്കുന്ന നൂറ് കര്‍മ പദ്ധതിയുടെ ഭാഗമായി സയ്യിദ് സഫിയുല്ലാഹി തങ്ങള്‍ നയിക്കുന്ന ആത്മീയ സഞ്ചാരത്തിന് ഉജ്ജ്വല തുടക്കം. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച ആത്മീയ സഞ്ചാരത്തിന്റെ പതാക കൈമാറ്റം മദ്രസ മാനേജ്‌മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് യു.കെ യൂസഫ് പുലിക്കുന്ന് നിര്‍വഹിച്ചു. മാലിക് ദീനാര്‍ മഖാം സിയാറത്തിന് ബഷീര്‍ ദാരിമിയും കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മഖാം സിയാറത്തിന് അബ്ദുല്‍ റഹ്മാന്‍ ഫൈസിയും കുമ്പോല്‍ മഖാം സിയാറത്തിന് കബീര്‍ ഫൈസി പെരിങ്കടിയും പയ്യക്കി ഖാസി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ മഖാം സിയാറത്തിന് സയ്യിദ് സഫിയുല്ലാഹി തങ്ങളും എം.എ ഖാസിം മുസ്ലിയാര്‍ മഖാം സിയാറത്തിന് അബൂബക്കര്‍ സാലൂദ് നിസാമിയും പറപ്പാടി മഖാം സിയാറത്തിന് അഷ്‌റഫ് ദാരിമി പള്ളങ്കോടും നേതൃത്വം നല്‍കി. ഹാരിസ് അല്‍ ഹസനി, അഷ്‌റഫ് അസ്നവി മര്‍ദ്ദള, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, മുഹമ്മദ് ഫൈസി കജ, ഹനീഫ് അസ്‌നവി ഉളിയത്തടുക്ക, ഹമീദ് ഫൈസി ബോവിക്കാനം, നൂറുദ്ദീന്‍ ഹിശാമി പെരുമ്പട്ട, ഹാഷിം ദാരിമി ദേലമ്പാടി, ഹാരിസ് ദാരിമി ബെദിര, ജമാല്‍ ദാരിമി ആലംപാടി, ഖലീല്‍ ഹസനി വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it