സമസ്ത നൂറാം വാര്‍ഷികം; പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് പ്രൗഢമായി

കുണിയ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് പ്രൗഢമായി. ഇന്നലെ വൈകിട്ട് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പ്രതിനിധികള്‍ക്ക് വേണ്ടിയുള്ള പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്. 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കുണിയയില്‍ പ്രത്യേകം തയ്യാറാക്കുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലാണ് സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. കാല്‍നാട്ടല്‍ ചടങ്ങിന് ശേഷം നടന്ന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി സ്വാഗതം പറഞ്ഞു. സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തി. സംസ്ഥാന സ്വാഗതസംഘം ട്രഷറര്‍ ഇബ്രാഹിം ഹാജി ഷാര്‍ജ കുണിയ, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, ഉസ്മാന്‍ ഫൈസി തോടാര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് എം.എസ് തങ്ങള്‍ മദനി, സയ്യിദ് ടി.പി.സി തങ്ങള്‍, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, ചെങ്കളം അബ്ദുല്ല ഫൈസി, അബ്ദുല്‍ ഖാദര്‍ നദ്‌വി കുണിയ, ഇബ്രാഹിം ഫൈസി പള്ളങ്കോട്, സി.കെ.കെ മാണിയൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, താജുദ്ദീന്‍ ദാരിമി പടന്ന, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്ദുല്‍ മജീദ് ബാഖവി, എം. മൊയ്തു മൗലവി കാഞ്ഞങ്ങാട്, അബ്ബാസ് ഫൈസി പുത്തിഗെ, ഇ.പി ഹംസത്തു സഅദി, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് മദനി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അബ്ദുല്‍ ഹഖീം തങ്ങള്‍ ആദൂര്‍, മൊയ്തു നിസാമി, ശരീഫ് എഞ്ചിനീയര്‍ കാഞ്ഞങ്ങാട്, എം.എ.എച്ച് മഹ്മൂദ് ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, എ.കെ അബ്ദുല്‍ ബാഖി, സയ്യിദ് ഹഖീം തങ്ങള്‍, ഇബ്രാഹിം ഹാജി കുണിയ, കല്ലട്ര അബ്ബാസ് ഹാജി, റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പടന്ന, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it