ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫുട് ഓവര്‍ ബ്രിഡ്ജില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യം

കുമ്പള: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു നിര്‍മ്മിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജില്‍ സുരക്ഷാ വേലിയുടെ വലിയ തോതിലുള്ള വിടവുകള്‍ അപകടം വിളിച്ചുവരുത്തുന്നതാണെന്ന് പരാതി. കോണി കേറി മുകളില്‍ എത്തിയാല്‍ പാലത്തിന്റെ ഇരുവശമുള്ള സുരക്ഷാ കമ്പികളുടെ വിടവുകള്‍ ഒരാള്‍ക്കു മറികടക്കാന്‍ പറ്റുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മേല്‍പ്പാലം മുറിച്ചുകിടക്കുന്ന കുട്ടികള്‍ക്കും മറ്റും ഭീഷണിയും, അപകട സാധ്യത വിളിച്ചു വരുത്തുന്നതുമാണെന് എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ബന്ധപ്പെട്ടവരെ അറിയിച്ചു.

പണി പൂര്‍ത്തിയായാല്‍ സ്ത്രീകളും കുട്ടികളുമടക്കം സ്‌കൂള്‍ വിദ്യാര്‍ഥികളും ദേശീയപാത മുറിച്ചു കടക്കാന്‍ ആശ്രയിക്കുക ഈ മേല്‍ പാലത്തെയാണ്. പാലത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പിയുടെ വിടവ് കൂടുതലാണെന്നും, ഇതു കുട്ടികളോ, വളര്‍ത്തു മൃഗങ്ങളോ റോഡിലേക്ക് വീഴാനും, വലിയ അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്നും എസ്.ഡി.പി.ഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതല്‍ കമ്പികള്‍ സ്ഥാപിച്ച് ബന്ധപ്പെട്ടവര്‍ നടന്നു പോകുന്നവര്‍ക്കുള്ള സുരക്ഷ വാര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണണമെന്ന് പ്രസിഡണ്ട് നാസര്‍ ബംബ്രാണ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നല്‍കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it