RAMADAN | സഅദിയ്യ റമദാന്‍ പ്രാര്‍ത്ഥനാ സമ്മേളനം പ്രൗഢമായി

ദേളി ജാമിഅ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളന ഭാഗമായി നടന്ന സമൂഹ നോമ്പ് തുറ
ദേളി: റമദാന്‍ ഇരുപത്തിയഞ്ചാം രാവില്‍ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം പ്രൗഢമായി. വിശുദ്ധ റമദാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നില നിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്. എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസ്താവിച്ചു. പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് അധ്യക്ഷത വഹിച്ചു.
കുടുംബ ക്ലാസില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ഖത്മുല്‍ ഖുര്‍ആനിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. ജലാലിയ്യ ദിക്‌റ് ഹല്‍ഖ പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ഹിബത്തുല്ല അല്‍ മശ്ഹൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി. വിര്‍ദുല്ലത്വീഫ്, തൗബ മജ്ലിസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. സമൂഹ നോമ്പ്തുറയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ബോധന പ്രഭാഷണം നടത്തി.
സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഉസ്മാന്‍ സഅദി കൊട്ടപ്പുറം നന്ദിയും പറഞ്ഞു.