റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ലെ റോട്ടറി ക്ലബ്ബ് ഓഫ് കാസര്‍കോട് സംഘടിപ്പിച്ച കുടുംബസംഗമവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും കാസര്‍കോട് റോട്ടറി ഭവനില്‍ ആഘോഷപൂര്‍വ്വം നടന്നു. റോട്ടറി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് 2025-26 ബിന്ദു ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ അഭിലാഷ് കെ.വിക്ക് സമ്മാനിച്ചു. തൊഴില്‍ മേഖലയിലെ മികവും സാമൂഹിക രംഗത്തെ സമര്‍പ്പിത സേവനങ്ങളും പരിഗണിച്ചാണ് ആദരം. വൈസ് പ്രസിഡണ്ട് ബെന്നി ജോസ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് നോമിനി എഞ്ചിനീയര്‍ ജോഷി എ.സി സ്വാഗതം പറഞ്ഞു. വൊക്കേഷണല്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ രത്‌നാകരന്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി എം.കെ രാധകൃഷ്ണന്‍ സെക്രട്ടറി വിശ്വജിത്ത്, സര്‍ജന്റ് അറ്റ് ആംസ് ഡോ. ജനാര്‍ദ്ദന നായിക് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ ആര്‍.ടി.എന്‍ ഗൗതം ഭക്ത നേതൃത്വം നല്‍കി. കണ്‍വീനര്‍ ആര്‍.ടി.എന്‍ വിജിന്ത് പരിപാടികള്‍ ഏകോപിപ്പിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it