റോട്ടറി സ്‌നേഹഭവനം; മൂന്നാമത് വീടിന്റെ ശിലാസ്ഥാപനം നടത്തി

റോട്ടറി ഇന്റര്‍നാഷണല്‍ ബദിയടുക്ക യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം യൂണിറ്റ് പ്രസിഡണ്ട് ബി. കേശവ പാട്ടാളി നിര്‍വ്വഹിക്കുന്നു
ബദിയടുക്ക: റോട്ടറി ഇന്റര്‍നാഷണല്‍ ബദിയടുക്ക യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വപ്‌ന ഭവനം പദ്ധതിക്ക് കീഴില്‍ നല്‍കുന്ന മൂന്നാമത്തെ വീടിന്റെ ശിലാസ്ഥാപനം നടത്തി. ബദിയടുക്ക കെടഞ്ചിയിലെ ശോഭയ്ക്ക് നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം യൂണിറ്റ് പ്രസിഡണ്ട് ബി. കേശവ പാട്ടാളി നിര്‍വ്വഹിച്ചു. സെക്രട്ടറി രമേശ് ആല്‍വ കാടാര്‍, വൈ. രാഘവേന്ദ്ര പ്രസാദ്, ജഗന്നാഥ റായ്, ഗോപാലകൃഷ്ണ കാമത്ത്, പി.എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story