ജനറല്‍ ആസ്പത്രിക്ക് മൊബൈല്‍ ബ്ലഡ് ബാങ്ക് വാന്‍ സമര്‍പ്പിച്ച് റോട്ടറി കാസര്‍കോട്

കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നല്കുന്ന മൊബൈല്‍ ബ്ലഡ് ബാങ്ക് വാന്‍ സമര്‍പ്പണം എന്‍.എ നെല്ലികുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് റോട്ടറി ക്ലബ് കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് മൊബൈല്‍ ബ്ലഡ് ബാങ്ക് വാന്‍ സമ്മാനിച്ചു. എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലഡ് ബാങ്ക് വാനിന്റെ തക്കോല്‍ ആസ്പത്രി സുപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. ജനാര്‍ദ്ദന നായിക് സി.എച്ച്. ഏറ്റുവാങ്ങി. റോട്ടറി കാസര്‍കോട് പ്രസിഡണ്ട് ഡോ. ബി. നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഗോകുല്‍ ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ഡോ. സന്തോഷ് ശ്രീധര്‍, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ് പച്ചക്കാട്, ശ്രീലത, ഡോ. ശാന്തി കെ.കെ, ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, രാധാകൃഷ്ണന്‍ എം.കെ, ഹരീഷ് വി.വി, ഡോ. ജനാര്‍ദ്ദന നായിക് സി.എച്ച്., ഡോ. ജമാല്‍ അഹമ്മദ്, എം.ഡി ഡോ. ജ്യോതി എസ്, ഡോ. ഷെറീന പി.എ. എന്നിവര്‍ സംബന്ധിച്ചു. പി.എച്ച്.എഫ് ഹരിപ്രസാദ് കെ നന്ദി പറഞ്ഞു. ബ്ലഡ് ബാങ്ക് വാന്‍ ജില്ലയിലെ രക്തദാന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.