റോഡ് നന്നാക്കിയില്ല; തോണിയിറക്കി പ്രതിഷേധം

കന്യപ്പാടി: തകര്‍ന്ന് തരിപ്പണമായി കുണ്ടും കുഴിയും രൂപപ്പെട്ട് മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കി പ്രതിഷേധ സമരം. എന്‍മകജെ, ബദിയടുക്ക യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെന്നഗുളിയിലാണ് വേറിട്ട പ്രതിഷേധ സമരം നടത്തിയത്. ഫാറൂഖിന്റെ അധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടുമായ സോമശേഖര ജെ.എസ് ഉദ്ഘാടനം ചെയ്തു. ശ്രീനാഥ്, എം. അബ്ബാസ്, സിദ്ദീഖ് വളമുഗര്‍, ജമീല മുസ്തഫ, കുഞ്ചാര്‍ മുഹമ്മദ് ഹാജി, കമറുദ്ദീന്‍ പാടലടുക്ക, രവി കുണ്ടാല്‍മൂല, ഐത്തപ്പ ചെന്നഗുളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാസര്‍കോട്-മുണ്ട്യത്തടുക്ക റോഡില്‍ കന്യപ്പാടി മാടത്തടുക്ക ദേവറമെട്ടു മുതല്‍ പള്ളം വരെ റോഡ് തകര്‍ന്നതിലായിരുന്നു പ്രതിഷേധം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it