വൃന്ദവാദ്യത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഹസന്‍ ഫാസിന്റെ നേതൃത്വത്തിലുള്ള ചട്ടഞ്ചാല്‍ സ്‌കൂള്‍ ടീം

മൊഗ്രാല്‍: 'വൃന്ദവാദ്യത്തില്‍ ചട്ടഞ്ചാലിനെ തോല്‍പ്പിക്കാന്‍ ആരുമില്ല മക്കളേ...' എന്ന പഞ്ച് ഡയലോഗ് മുഹമ്മദ് ഹസന്‍ ഫാസിന്റെ നേതൃത്വത്തിലുള്ള ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ അര്‍ത്ഥവത്താക്കി. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വൃന്ദവാദ്യത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ ടീം ഒന്നാം സ്ഥാനം തൂക്കിയെടുത്തു. സബ് ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഒന്നാം സ്ഥാനം നേടി ഹാട്രിക്കോടെ ജില്ലാ കലോത്സവത്തിനെത്തിയ ഹസന്‍ ഫാസും സംഘവും നിറഞ്ഞുകവിഞ്ഞ കാണികളെ പിടിച്ചിരുത്തിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഹസന്‍ ഫാസ് കീബോര്‍ഡി ല്‍ ലീഡ് സോങ്ങ് വായിച്ചു. ദേവദത്ത് വയലിനും വിശ്വജിത്ത് റിഥം പാഡും സിദ്ധാര്‍ ത്ഥന്‍ ജാസ് ഡ്രംസും സൂര്യനന്ദ് ബേസ് ഗിറ്റാറും കൈകാ ര്യം ചെയ്തു. നവോത്ഥാന്‍, ഇശാല്‍ ജംഷീദ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഡോ. ശിവപ്രസാദ് മാസ്റ്ററാണ് പരിശീലകന്‍. 2022ല്‍ കാറഡുക്കയില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഫാസിന്റെ സഹോദരി സുഹ്‌റത്ത് സിത്താരയുടെ നേതൃത്വത്തിലുള്ള ടീമും വൃന്ദവാദ്യത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. നാല് വര്‍ഷമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വൃന്ദവാദ്യം പരിശീലിപ്പിക്കുന്നത് ഡോ. ശിവപ്രസാദ് മാസ്റ്ററാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it