റിട്ടയര്‍മെന്റ് ജീവിതം സാമൂഹ്യ പ്രവര്‍ത്തനത്തിന് മാറ്റിവെക്കണം-എം.പി

കാസര്‍കോട്: വിരമിക്കുന്ന അധ്യാപകര്‍ രാഷ്ട്രസേവനത്തിനും സമൂഹ പുനര്‍നിര്‍മിതിക്കുമായി പ്രവര്‍ത്തിക്കണമെന്നും അവരുടെ അനുഭവസമ്പത്ത് സമൂഹം ഉപയോഗപ്പെടുത്തണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാസര്‍കോട് റവന്യൂ ജില്ല സംഘടിപ്പിച്ച ജില്ലാ-സംസ്ഥാന നേതാക്കളായി വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.കെ. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.പി. ഹരിലാല്‍ വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. റവന്യൂജില്ലാ പ്രസിഡണ്ട് പി.ടി. ബെന്നി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ പി. ശശിധരന്‍, പ്രശാന്ത് കാനത്തൂര്‍, അലോഷ്യസ് ജോര്‍ജ്, ജോമി ടി. ജോസ് സംസ്ഥാന സമിതി അംഗങ്ങളായ സ്വപ്‌ന ജോര്‍ജ്, എം.കെ. പ്രിയ സംസ്ഥാന കൗണ്‍സിലര്‍മാരായ വി.കെ. പ്രഭാവതി, പി. ജലജാക്ഷി സംസ്ഥാന ഉപസമിതി നേതാക്കളായ സി.എം. വര്‍ഗീസ്, ടി. രാജേഷ് കുമാര്‍, പി.കെ. ബിജു എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ. രമേശന്‍, കെ. അനില്‍കുമാര്‍, കെ.വി. വാസുദേവന്‍ നമ്പൂതിരി, അശോകന്‍ കോടോത്ത്, യൂസഫ് കൊട്ട്യാടി, കെ. രാജീവന്‍, പി. ചന്ദ്രമതി, പി.എസ്. സന്തോഷ്‌കുമാര്‍, കെ.ഐ. ശ്രീവത്സന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. റവന്യൂ ജില്ല സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ശ്രീജ പേറയില്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it