നവീകരിച്ച മുംബൈ അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു

മുംബൈ: ഡോംഗ്രി ബാബാ ഗല്ലിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അഖില കാസര്‍കോട് മുസ്ലിം ജമാഅത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ ആവശ്യകത പരിഗണിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ഓഫീസ് കെട്ടിടം കൂടുതല്‍ സൗകര്യപ്രദവും ആകര്‍ഷകവുമായി മാറി. ജമാഅത്ത് വൈസ് പ്രസിഡണ്ട് ഫിറോസ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. ബി.യു. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി.എ ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സുലൈമാന്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബ്ദുല്ല പൈച്ചാര്‍, മുഹമ്മദ് ഉളുവാര്‍, ബുഷ്‌റ, ടി.കെ. മുഹമ്മദ് കുഞ്ഞി സംസാരിച്ചു. അബ്ദു ബേഗ്‌വാല നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it