പി.എന്‍ പണിക്കരെ അനുസ്മരിച്ച് വായനാ പക്ഷാചരണത്തിന് തുടക്കം

കാസര്‍കോട്: വ്യക്തികളുടെ വളര്‍ച്ചയ്ക്കും നൂതന അറിവ് നേടുന്നതിനും വായനക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്നുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. വായനാദിനത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുക്തിയോടെ ചിന്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വായനക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും എം.എല്‍.എ പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാല മലയാള വകുപ്പ് അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. കാസര്‍കോട് എ.ഡി.എം. പി. അഖില്‍ വായനാദിന സന്ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി. രഞ്ജിത, കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, കാസര്‍കോട് ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക എ. ഉഷ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. എഡിറ്റര്‍ എ.പി. ദില്‍ന നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it