കാസര്‍കോട് നഗരസഭയില്‍ തെരുവ് നായകള്‍ക്കുള്ള പേവിഷബാധ കുത്തിവെപ്പ് തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരസഭ മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തുന്ന തെരുവ് നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തുടക്കമായി. നഗരസഭാ പരിധിയിലുള്ള 160 ഓളം വരുന്ന തെരുവ് നായകളെ ആന്റി റാബിസ് വാക്‌സിന്‍ കുത്തിവെച്ച് റാബീസ് രോഗത്തില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.

ജനറല്‍ ആസ്പത്രി പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. രാജു എസ്., വെറ്ററിനറി സര്‍ജന്‍ ഡോ. വീണ പി.എസ്, ജനറല്‍ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ഡോ. ജനാര്‍ദ്ദനന്‍ നായക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it