ക്വാണ്ടം സയന്‍സ് എക്‌സിബിഷന് സന്ദര്‍ശകരുടെ തിരക്കേറി

കാഞ്ഞങ്ങാട്: ക്വാണ്ടം സയന്‍സ് എക്‌സിബിഷന്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറി. ക്വാണ്ടം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക വെബ് പോര്‍ട്ടലും സംയുക്തമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കുറഞ്ഞ ഊര്‍ജത്തില്‍ പ്രകാശം വിതറുന്ന എല്‍.ഇ.ഡി. ലൈറ്റുകള്‍, സൗരോര്‍ജം വൈദ്യുതിയാക്കുന്ന സോളാര്‍ പാനലുകള്‍, ടെലിവിഷന്‍, വിവിധ ആവശ്യങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന ലേസറുകള്‍, എം.ആര്‍.ഐ, പി.ഇ.ടി സ്‌കാനറുകള്‍, ഭൂമിയുടെ സ്ഥാനം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്, ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് എന്നിങ്ങനെ വിപ്ലവകരമായ പരിവര്‍ത്തനത്തിലേക്ക് വഴി നടത്തിയ ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടങ്ങള്‍ക്ക് പിന്നിലെ സയന്‍സിനെ അടുത്തറിയാനുള്ള അവസരമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. എക്‌സിബിഷന്‍, പരീക്ഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ഒന്‍പത് വരെയാണ് പ്രദര്‍ശനം. ക്വാണ്ടം സയന്‍സിനെ വിശദീകരിക്കാന്‍ എര്‍വിന്‍ ഷ്രോഡിംഗര്‍ ആവിഷ്‌കരിച്ച ക്വാണ്ടം പൂച്ചയാണ് പ്രദര്‍ശന നഗരിയിലെത്തുന്നവരെ വരവേല്‍ക്കുന്നത്. വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ പൂച്ചയെ തൊട്ടും തലോടിയും സെല്‍ഫിയെടുത്തും ആഘോഷിക്കുകയാണ്.


ക്വാണ്ടം സയന്‍സ് പ്രദര്‍ശനം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it