പിണറായി സര്‍ക്കാര്‍ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നു-എം.പി

വിവിധ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം

കാസര്‍കോട്/കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തി. ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. വാര്‍ഷിക പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന പിണറായി സര്‍ക്കാര്‍ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫ് നഗരസഭ കമ്മിറ്റി ചെയര്‍മാന്‍ എം.കെ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍, സി.എം.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി. കമ്മാരന്‍, മുസ്ലിം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ്, സി.വി ഭാവനന്‍, എം.പി ജാഫര്‍, എം. കുഞ്ഞികൃഷ്ണന്‍, കെ.പി മോഹനന്‍, കെ.കെ ബാബു, ബഷീര്‍ ആറങ്ങാടി, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സി. ശ്യാമള, എ.വി കമ്മാടത്തു, രവീന്ദ്രന്‍ ചേടി റോഡ്, കെ.കെ ബദറുദ്ദീന്‍, കെ.കെ ജാഫര്‍, പി. കമലാക്ഷ, എന്‍.കെ രത്‌നാകരന്‍, പി.വി ചന്ദ്രശേഖരന്‍, സുജിത് പുതുക്കൈ, ശരത് മരക്കാപ്പ്, കെ.പി ബാലകൃഷ്ണന്‍, രാജന്‍ ഐങ്ങോത്ത് പ്രസംഗിച്ചു. ബദിയടുക്ക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന രാപ്പകല്‍ സമരം കെ.പി.സി.സി സെക്രട്ടറി കെ. നിലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, കെ. ഖാലിദ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, നാരായണ നീര്‍ച്ചാല്‍, ശ്യാം പ്രസാദ് മാന്യ, ബി. ശാന്ത, എ. അബ്ബാസ്, പി.ജി. ചന്ദ്രഹാസ റൈ തുടങ്ങിയവര്‍ സംസാരിച്ചു.


ബദിയടുക്കയില്‍ നടന്ന രാപ്പകല്‍ സമരം കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it