കാസര്‍കോട് നഗരസഭാ പരിധിയില്‍ പന്നി ശല്യം രൂക്ഷം; വെടിവെച്ച് കൊല്ലാന്‍ തീരുമാനം

പന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയില്‍ പന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാരെ കൊണ്ട് പന്നികളെ വെടി വെച്ചുകൊല്ലാന്‍ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉത്തരവിറക്കി. നഗരസഭയിലെ വിവിധ ഭാഗങ്ങളിലും പ്രത്യേകിച്ച് അണങ്കൂര്‍ മേഖലയിലും പന്നി ശല്യം രൂക്ഷമാകുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൃഷി നശിപ്പിക്കുന്നതും മദ്രസ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീതിയാവുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കാണാനാണ് വന്യജീവി സംരക്ഷണ നിയമത്തിന്റെ 4 (1) (യ) വകുപ്പ് പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരമുള്ള നഗരസഭ ചെയര്‍മാന്‍ പന്നികളെ വെടി വെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ ബി.എസ് സൈനുദ്ദീന്‍, മജീദ് കൊല്ലമ്പാടി, അസ്മ മുഹമ്മദ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ശശിധരന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ സി.വി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്‍, കൃഷി ഓഫീസര്‍ ശിവപ്രസാദ് കെ.വി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു, സീനിയര്‍ ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂര്‍, ഹരിതകേരളം ആര്‍.പി പി.വി ദേവരാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഐശ്വര്യ പി.പി, ദിവ്യശ്രീ വി.പി തുടങ്ങിയവര്‍ സംബന്ധിച്ചു.