ചിത്രകാരന്‍ പുണിഞ്ചിത്തായയെ ആദരിച്ചു

ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായയെ ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ ആദരിച്ചപ്പോള്‍
കാസര്‍കോട്: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും മതമൈത്രിക്ക് മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല വലിയ സംഭാവനകള്‍ നല്‍കിയതായി പ്രശസ്ത പ്രകൃതി ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു. ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ അദ്ദേഹത്തിന്റെ വസതിയായ 'കാഞ്ചന ഗംഗ കലാ ഗ്രാമ'യില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങില്‍ ആദരവ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ടി.എം ഷഹീദ് സുള്ള്യ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു. അമീര്‍ പള്ളിയാന്‍ ആമുഖ പ്രസംഗം നടത്തി. ചരിത്രകാരന്‍ ഡോ. സി. ബാലന്‍ മുഖ്യാതിഥിയായിരുന്നു. സി. അഹമ്മദ് കബീര്‍ ചെര്‍ക്കളം, സി.എച്ച് നൗഷാദ് ചെര്‍ക്കള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൗണ്ടേഷന്‍ സെക്രട്ടറി മുഹമ്മദ് യാസര്‍ വാഫി സ്വാഗതവും സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു.