പാദൂര്‍ ട്രോഫി ഫുട്‌ബോള്‍: ചളിയംകോടിനും എഫ്.സി കട്ടക്കാലിനും ജയം

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെല്‍ഫിറ്റ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ച പാദൂര്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചളിയംകോടിന് വേണ്ടി ബൂട്ടണിഞ്ഞ മെഡിഗാര്‍ഡ് ഒരു ഗോളിന് മൊഗ്രാല്‍ ബ്രദേര്‍സിന് വേണ്ടി കുപ്പായമിട്ട മലപ്പുറം ഉദയ പറമ്പില്‍ പീടികയെ പരാജയപ്പെടുത്തി രണ്ടാം റൗണ്ട് കടന്നു. ഇന്നലെ രാത്രി നടന്ന രണ്ടാംദിന മത്സരത്തില്‍ എഫ്.സി കട്ടക്കാലിന് വേണ്ടി ബൂട്ടണിഞ്ഞ അല്‍ മദീന ചെര്‍പ്പളശേരി ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് യൂറോസ് പടന്നയെ പരാജയപ്പെടുത്തി. ഗള്‍ഫ് വ്യവസായി യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കോയ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കല്ലട്ര അബ്ദുല്‍ ഖാദര്‍, കല്ലട്ര ഇക്ബാല്‍, എം.എ ലത്തീഫ് പള്ളിക്കര, ടി.എ ഷാഫി, ഇംഗ്ലീഷ് അഷ്റഫ്, ഡീഗോ നാസര്‍, ഹനീഫ് മരവയല്‍, റാഫി മാക്കോട്, സൈഫു കട്ടക്കാല്‍, റാഫി പള്ളിപ്പുറം, അഹമദലി സ്‌ട്രൈക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌സല്‍ സിസ്‌ളു സ്വാഗതവും യൂസഫ് കൊപ്ര നന്ദിയും പറഞ്ഞു. ഇന്ന് എഫ്.സി പെ ര്‍ളടുക്കക്ക് വേണ്ടി കെ.ആര്‍. എസ്.സി കോഴിക്കോട് യുണൈറ്റഡും കീഴൂറിന് വേണ്ടി യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും മത്സരിക്കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it