പാദൂര്‍ ട്രോഫി ഫുട്‌ബോള്‍: സംഘാടക സമിതി ഓഫീസ് തുറന്നു

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 9ന് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പാദൂര്‍ കുഞ്ഞാമു ഹാജി മെമ്മോറിയല്‍ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടകസമിതി ഓഫീസ് ഹലോ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഷാഫി ചാപ്പ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കോയ അധ്യക്ഷത വഹിച്ചു. അപ്‌സര ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍ അഹ്മദ് അപ്‌സര, യു.എം അഹ്മദ് അലി, റിസ്വാന്‍ ഗല്‍ദാരി, ഇബ്രാഹിം തുരുത്തി, യൂസുഫ് വായവളപ്പില്‍, നസീര്‍ കെ.വി.ടി സംബന്ധിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ സീസ്‌ളു സ്വാഗതവും ട്രഷറര്‍ യൂസുഫ് മേല്‍പ്പറമ്പ് നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it