പി. രാഘവനെ അനുസ്മരിച്ചു

സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പി. രാഘവന്റെ മൂന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
മുന്നാട്: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ പി. രാഘവന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. പി. രാഘവന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും മുന്നാട് ടൗണില്‍ പതാക ഉയര്‍ത്തലും അനുസ്മരണേ യോഗവും നടന്നു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാല്‍ എം.എല്‍.എ പതാക ഉയര്‍ത്തി. എം. അനന്തന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ രാജന്‍, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ബിപിന്‍ രാജ് സംസാരിച്ചു. ഇ. മോഹനന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടന്നു.
മുന്നാട് പി.ആര്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ഇ. പത്മാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രന്‍ ജില്ലാ സെക്രേട്ടറിയറ്റംഗം കെ.വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ബേഡകം ഏരിയാ സെക്രട്ടറി സി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.