ലോക രക്തദാനദിനത്തില്‍ രക്തദാന ക്യാമ്പ് നടത്തി ജെ.സി.ഐ. വിദ്യാനഗര്‍


കാസര്‍കോട്: ലോക രക്തദാനദിനത്തില്‍ കരുത്തോടെ കരുതലോടെ എന്ന പ്രമേയം ഉയര്‍ത്തി ജെ.സി.ഐ. വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ ആസ്പത്രി പരിസരത്ത് രക്തദാന ക്യാമ്പ് നടത്തി. പ്രസിഡണ്ട് റാഷിദ് കെ.എച്ച് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും കുടുംബവും രക്തം ദാനം നല്‍കി ഉദ്ഘാടനം ചെയ്തു. ഡോ. സൗമ്യ നായര്‍, ഫൈസല്‍ പട്ടുവത്തില്‍, സരിന്‍ എന്‍.കെ, അഭിരാം കെ. സംസാരിച്ചു. സെക്രട്ടറി അനീഷ് ആര്‍. സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it