എന്‍.ആര്‍.ഇയില്‍ ഒരുക്കിയത് സമാനതകളില്ലാത്ത ഓണം ഓഫര്‍

കാസര്‍കോട്: 25 പവന്‍ വരെ സ്വര്‍ണ്ണ സമ്മാനവും കോടിക്കണക്കിന് രൂപയുടെ കമ്പനി ഓഫറുകളും കാറും ബൈക്കുകളും അടക്കം മറ്റെങ്ങുമില്ലാത്ത ഓഫറുകളാണ് ഓണക്കാലത്ത് എന്‍.ആര്‍.ഇയില്‍ ഒരുക്കിയതെന്ന് നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ് മാനേജിംഗ് പാര്‍ട്ണര്‍മാരായ മൊയ്തീന്‍ കുട്ടി, ഷാജി എന്നിവര്‍ പറഞ്ഞു. എല്ലാ ബ്രാന്റുകളുടെയും ഗൃഹോപകാരങ്ങള്‍ക്ക് ലഭിക്കാവുന്ന എല്ലാ ക്യാഷ് ബാക്ക് ഓഫറുകളും എന്‍.ആര്‍.ഇയില്‍ ലഭ്യമാണ്. സീറോ ഡൗണ്‍ പേയ്‌മെന്റ് സ്‌കീമിലൂടെ പൈസയില്ലാതെ ഗൃഹോപകരണം സ്വന്തമാക്കാനും സൗകര്യമുണ്ട്. എ.സികള്‍ക്ക് 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും വാഷിംഗ്‌മെഷീന്‍, റെഫ്രിജറേറ്ററുകള്‍ എന്നിവക്ക് പരമാവധി വില നല്‍കി പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാനുള്ള സൗകര്യവും ഉണ്ട്. 57 വര്‍ഷമായി ഇലക്ട്രോണിക്‌സ് ഹോം അപ്ലയന്‍സുകള്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ നല്‍കാന്‍ ശ്രമിക്കുന്ന സ്ഥാപനമാണ് എന്‍.ആര്‍.ഇ എന്നും അതാണ് ഉപഭോക്താക്കളുടെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതെന്നും പ്രത്യേക സമയ പരിധിയില്‍ ഓണത്തിന് ശേഷവും എല്ലാവിധ ഓഫറുകളും തുടരുമെന്നും അവര്‍ പറഞ്ഞു.
എന്‍.ആര്‍. ഇ മാനേജിംഗ് പാര്‍ട്ട്ണര്‍മാരായ മൊയ്തീന്‍കുട്ടി, ഷാജി