വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെ പ്രയോജനപ്പെടുത്തണം -കര്‍ണാടക മന്ത്രി റഹീം ഖാന്‍

ദേളി: അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വിദ്യാഭ്യാസ-പഠന മേഖലയില്‍ പുതിയ സാധ്യതകളെയും സാങ്കോതിക വിദ്യകളേയും പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാകണമെന്ന് കര്‍ണാടക ഹജ്ജ് മുനിസിപ്പല്‍ മന്ത്രി റഹീം ഖാന്‍ അഭിപ്രായപ്പെട്ടു. ജാമിഅ സഅദിയ്യില്‍ നടക്കുന്ന സഅദിയ്യ സനദ്ദാന, ഉള്ളാള്‍ തങ്ങള്‍, എം.എ ഉസ്താദ് ആണ്ടുനേര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വ്വിഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലിക മാറ്റത്തെ സ്വീകരിക്കുകയും പുതിയ പഠന കോഴ്സുകള്‍ തിരഞ്ഞെടുക്കുകയും ചെയ്തതാണ് അമ്പതാണ്ട് കൊണ്ട് അത്ഭുത മുന്നേറ്റം നേടാന്‍ സഅദിയ്യക്ക് സാധിച്ചത്. ഇപ്പോള്‍ നിയമ വിദ്യാഭ്യാസ രംഗത്തേക്ക് ചുവട് വെച്ച സഅദിയ്യ ആരോഗ്യ വിദ്യാഭ്യാസത്തിന് കൂടി ഊന്നല്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.

കര്‍ണാടക ഹജ്ജ് കമ്മിറ്റി മെമ്പര്‍ സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. എം.എല്‍.എമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, കര്‍ണാടക ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ഇഫ്തികാര്‍ അലി, വഖ്ഫ് കൗണ്‍സിന്‍ വൈസ് ചെയര്‍മാന്‍ എന്‍.കെ.എം ഷാഫി സഅദി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, അഡ്വ. ബി.എം ജമാല്‍, കെ.കെ ഹുസൈന്‍ ബാഖവി, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ഉബൈദുല്ലാഹി സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഡോ. ഹെമിന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കല്ലട്ര ഇബ്രാഹിം ഹാജി, മുല്ലച്ചേരി അബ്ദുല്‍ കാദിര്‍ ഹാജി, കെ.എസ് അന്‍വര്‍ സാദാത്ത്, ഷാഫി ഹാജി കീഴൂര്‍, സിദ്ദീഖ് മുണ്ടുഗോളി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഫ്രീകുവൈത്ത് അബ്ദുല്ല ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, അഹ്മദ് കെ. മാണിയൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ഷാഫി ഹാജി കീഴൂര്‍, അസ്‌കര്‍ ബാഖവി, അബ്ദുസ്സലാം ദേളി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്ല പൈച്ചാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും അഷ്റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it