നെല്ലിക്കുന്ന് ബീച്ച് ഫെസ്റ്റ്: സംഘാടക സമിതി യോഗം ചേര്‍ന്നു

നടത്തിപ്പിന് താല്‍പര്യപത്രം ക്ഷണിച്ചു

കാസര്‍കോട്: ടൂറിസം വികസനത്തിന്റെ ഭാഗമായി കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട്ടേക്ക് ആകര്‍ഷിക്കുന്നതിനായി കാസര്‍കോട് നെല്ലിക്കുന്ന് ബീച്ചില്‍ നഗരസഭ സംഘടിപ്പിക്കുന്ന 'നെല്ലിക്കുന്ന് ബീച്ച് ഫെസ്റ്റി'ന്റെ സംഘാടക സമിതി യോഗം നെല്ലിക്കുന്ന് ഫിഷറീസ് ഓഫീസില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, രജനി കെ., കൗണ്‍സിലര്‍മാരായ പി. രമേശ്, ലളിത, മുഷ്താഖ് ചേരങ്കൈ, അബ്ദുല്‍ റഹിമാന്‍ ചക്കര, ഉമ എം., അജിത് കുമാരന്‍, സൈനുദ്ദീന്‍ തുരുത്തി, മജീദ് കൊല്ലമ്പാടി, വിമല ശ്രീധരന്‍, കാസര്‍കോട് എസ്.ഐ ശശിധരന്‍, ടി.എ ഷാഫി, ജി. നാരായണന്‍, അമ്പല കമ്മിറ്റി പ്രസിഡണ്ട് പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബീച്ച് ഫെസ്റ്റ് ഏറ്റെടുത്തു നടത്താന്‍ സന്നദ്ധരായവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കാന്‍ യോഗം തീരുമാനിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, സ്റ്റേജും അനുബന്ധ സൗകര്യങ്ങളും തുടങ്ങിയവ നെല്ലിക്കുന്ന് ബീച്ച് ഫെസ്റ്റില്‍ ഒരുക്കണം. താല്‍പര്യപത്രം ഏപ്രില്‍ 22 ഉച്ചയ്ക്ക് 12 മണിക്കകം നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കണം. മെയ് 9 മുതല്‍ 18 വരെ 10 ദിവസങ്ങളിലായാണ് വിപുലമായ രീതിയില്‍ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it