നെല്ലിക്കാട്ട് കുറപ്പാളു അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഒത്തുകൂടിയത് ഒരേ കുടുംബത്തിലെ 105 അംഗങ്ങള്‍

നെല്ലിക്കാട്ട് കുറപ്പാളു അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ നടന്ന കുടുംബ സംഗമം
കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കോ- കോ കുടുംബത്തിലെ പരേതനായ കളരിക്കാല്‍ കോരന്റെ ഭാര്യ കുറപ്പാളു അമ്മയുടെ ഒന്നാം ചരമ അനുസ്മരണ ദിനത്തില്‍ അതിയാമ്പൂര്‍ ക്ഷേത്രത്തിന് അടുത്തുള്ള തറവാട് വീട്ടില്‍ ഒത്തുകൂടിയത് അവരുടെ മക്കളും മരുമക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 105 അംഗങ്ങള്‍. കുടുംബ ബന്ധങ്ങള്‍ കുറഞ്ഞു വരുന്ന വര്‍ത്തമാന കാലത്ത് 75 വയസ്സ് മുതല്‍ 4 വയസ്സുവരെയുള്ള കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്നു അപൂര്‍വ്വവും മാതൃകാപരവുമായ കുടുംബ സംഗമമാണ് കഴിഞ്ഞ ദിവസം നടന്ന ചരമ അനുസ്മരണ ദിനത്തില്‍ ഉണ്ടായത്.
ശോഭാ നാരായണന്‍(കൊളവയര്‍), ശാലിനി നാരായണന്‍(ഉദയംകുന്ന്), വിലാസിനി രാജന്‍(അതിയാമ്പൂര്‍), ഷൈലജ(നെല്ലിക്കാട്), സതി ശശിധരന്‍(രാവണീശ്വരം), മണികണ്ഠന്‍ (നെല്ലിക്കാട്), ബിന്ദു ഗോപിനാഥ്(കാഞ്ഞിരപൊയില്‍), വിനോദ്(നെല്ലിക്കാട്ട്), സിന്ധു രമദാസ്(ബോവിക്കാനം) എന്നീ മക്കളും കുടുംബാംഗങ്ങളുമാണ് സ്‌നേഹബന്ധം കൈവിടാതെ ഒത്തുകൂടിയത്. ചടങ്ങില്‍ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുടുംബാംഗങ്ങളായ രാജശ്രീ രത്‌നാകരന്‍, യദു കണ്ണന്‍, അഞ്ജന പവിത്രന്‍, നന്ദന രാജീവന്‍, സബിന പവിത്രന്‍, വിജിന്‍ വിനോദ്, വിഷ്ണുപ്രിയ, വിസ്മയ, ദേവദത്ത്, മണികണ്ഠന്‍, ദീക്ഷിത് രത്‌നാകരന്‍ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. കുടുംബ ബന്ധം കൂടുതല്‍ സജീവമാക്കുന്നതിനും അതിലൂടെ സമൂഹ നന്മ ഉറപ്പുവരുത്തുന്നതിനും കൂട്ടായ പ്രവര്‍ത്തനം നടത്താന്‍ സംഗമം തീരുമാനിച്ചു.

