ദേശീയപാത നിര്‍മ്മാണം: നടക്കുന്നത് വന്‍ അഴിമതി-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: ദേശീയപാത 66ന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ കേരളത്തില്‍ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെയും അശാസ്ത്രീയമായ നിര്‍മ്മാണത്തിനുമെതിരെ പൊയിനാച്ചി ടൗണില്‍ നിന്നും മയിലാട്ടിയിലുള്ള മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ റീജ്യണല്‍ ഓഫീസിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് കോടികള്‍ ചെലവുവരുന്ന ബൃഹത്തായ നിര്‍മ്മാണ പദ്ധതി നടക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ സമഗ്രമായ പാരിസ്ഥികാഘാതപഠനവും സാമൂഹികാഘാത പഠനവും നടത്തേണ്ടതുണ്ട്. അതിനായി പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടതായിരുന്നു. ദേശീയപാത 66 മൂന്ന് സ്ട്രെച്ചറുകളായാണ് നടക്കേണ്ടിയിരുന്നത്. ഇതുപ്രകാരം റോഡ് നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ ഡി.പി.ആര്‍ പുറത്തിറക്കുകയും പാരിസ്ഥതിക, സാമൂഹികാഘാത പഠനവും നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്. ഇത് പാടേ ഒഴിവാക്കിയാണ് ദേശീയപാത നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ദേശീയപാത നിര്‍മ്മാണത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി വന്‍ അഴിമതി നടത്തിയതായി ബോധ്യപ്പെട്ടിരിക്കുകയാണെന്നും എം.പി ആരോപിച്ചു. നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും അതിനാല്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, രമേശന്‍ കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, പി.ജി ദേവ്, സാജിദ് മൗവ്വല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍,സോമശേഖര ഷേണി, വി.ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, ഹരീഷ് പി. നായര്‍, കെ.വി സുധാകരന്‍, മാമുനി വിജയന്‍, ധന്യ സുരേഷ്, കെ. ഖാലിദ്, പി. കുഞ്ഞിക്കണ്ണന്‍, കെ.വി ഭക്തവത്സലന്‍, മധുസൂദനന്‍ ബാലൂര്‍, ഉമേശന്‍ വേളൂര്‍, കെ.വി വിജയന്‍, ജോയ് ജോസഫ്, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഡി.എം.കെ മുഹമ്മദ്, മനാഫ് നുള്ളിപ്പാടി, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, എ. വാസുദേവന്‍, ദിവാകരന്‍ കരിച്ചേരി, പി. രാമചന്ദ്രന്‍, കെ.കെ ബാബു, ഷിബിന്‍ ഉപ്പിലിക്കൈ, എം.വി ഉദ്ദേശ് കുമാര്‍, ഉനൈസ് ബേഡകം സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it