ഉദുമ, മുദിയക്കാല്‍ ഡിസ്‌പെന്‍സറികള്‍ക്ക് എന്‍.എ.ബി.എച്ച് അംഗീകാരം

പാലക്കുന്ന്: മുദിയക്കാല്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്കും ഉദുമ ഹോമിയോ ഡിസ്പെന്‍സറിക്കും എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.എല്‍. ശ്രീജ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രതീഷ്, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, വാര്‍ഡ് അംഗങ്ങളായ ശകുന്തള ഭാസ്‌കരന്‍, ബിന്ദു സുധന്‍ എന്നിവര്‍ ഏറ്റുവാങ്ങി. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് ഈ അംഗീകാരം ലഭ്യമാകുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it