മൈജി ഫ്യൂച്ചറിന്റെ കാസര്‍കോട് ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്: മൈജി ഫ്യൂച്ചറിന്റെ കാസര്‍കോട്ടെ വമ്പന്‍ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. എം.ജി റോഡിലെ മാള്‍ ഓഫ് കാസര്‍കോട് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഷോറൂം സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു. മികച്ച ഓഫറുകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. 140ല്‍ അധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി സൗത്ത് ഇന്ത്യയിലെ പ്രധാന ഗാഡ്ജറ്റ് ആന്റ് ഹോം അപ്ലൈന്‍സ് വില്‍പ്പനക്കാരായ മൈജി പുതിയ ഷോറൂമുമായാണ് കാസര്‍കോട്ടെ പ്രവര്‍ത്തനം വിപുലീകരിച്ചത്. ഉദ്ഘാടന ദിനത്തില്‍ മികച്ച ഓഫറുകളും ലാഭം ഈടാക്കാതെയുള്ള വില്‍പനയുമാണ് കാസര്‍കോട് ഒരുക്കിയതെന്ന് കമ്പനി അവകാശപ്പെട്ടു. ഉദ്ഘാടന ദിനത്തില്‍ ഓരോ മണിക്കൂറിലും ലക്കി ഡ്രോയിലൂടെ രണ്ടു പേര്‍ക്ക് ടി.വി ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ബൗള്‍ ഗെയിമിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആറ് മുതല്‍ നൂറുശതമാനം വരെ കിഴിവും ഒരിക്കിയിരുന്നു. മഴക്കാലം പ്രമാണിച്ച് വാഷിംഗ് മെഷീനുകളില്‍ മൈജി നടത്തുന്ന സ്‌പെഷ്യല്‍ ഓഫറുകളുംലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it