പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാറുമായി കുടുംബത്തിന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ഓട്ടത്തില്‍ -കെ.എം ഷാജി

തളങ്കര: സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാറുമായി കുടുംബത്തിന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം തളങ്കര ദീനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് മുന്നോടിയായി ബാന്റ് മേളത്തിന്റെയും സ്‌കൗട്ട് പരേഡിന്റെയും അകമ്പടിയോടെ റാലിയും നടന്നു. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂര്‍, മാഹിന്‍ കേളോട്ട്, ടി.എം ഇക്ബാല്‍, കെ.എം ബഷീര്‍, ഹാഷിം കടവത്ത്, ടി.ഇ മുക്താര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സഹീര്‍ ആസിഫ്, ഹമീദ് ബെദിര, എ.എ അസീസ്, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, അഷ്റഫ് ടി.കെ, ഹനീഫ് നെല്ലിക്കുന്ന്, എം.എച്ച് അബ്ദുല്‍ ഖാദര്‍, മുസ്സമില്‍ ടി.എച്ച്, അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത്ബയല്‍, ബീഫാത്തിമ ഇബ്രാഹിം, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, ഹാരിസ് ബ്രദര്‍സ്, ബഷീര്‍ കെ.എഫ്.സി, റഷീദ് ഗസാലി, ഖലീല്‍ ഷെയ്ഖ്, ഇക്ബാല്‍ ബാങ്കോട്, അനസ് കണ്ടത്തില്‍, നിയാസ് ചേരങ്കൈ, നൗഷാദ് കോര്‍കോട്, ശിഹാബ് ഊദ്, നാഫിഹ് ചാല, സജീര്‍ ബെദിര, മുനവ്വര്‍ തുരുത്തി, സിയാന്‍ തളങ്കര, നൈമുനിസ്സ, ഫര്‍സാന ബാങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it