യഹ്‌യ തളങ്കരക്ക് യു.എ.ഇ കെ.എം.സി.സി. ഫൗണ്ടേഴ്‌സ് പുരസ്‌കാരം മുനവ്വറലി തങ്ങള്‍ സമ്മാനിച്ചു

കെ.എം.സി.സി. മരുഭൂമിയില്‍ തളിര്‍ത്ത തണല്‍മരം-മുനവ്വറലി തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍

കാസര്‍കോട്: യു.എ.ഇ. അക്ഷരാര്‍ത്ഥത്തില്‍ തന്നെ മരുഭൂമിയായിരുന്ന കാലം മുതല്‍ക്കേ കഠിന പാതകള്‍ താണ്ടിയാണ് പൂര്‍വികര്‍ കെ.എം.സി.സി. പടുത്തുയര്‍ത്തിയതെന്നും അതിന്റെ ഫലം ലോകം മുഴുവനും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും, മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു. യു.എ.ഇ കെ.എം.സി.സി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈഷേന്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ആര്‍.കെ. മാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍, ജീവകാരുണ്യ-സാമൂഹ്യ-കലാ സാംസ്‌കാരിക മേഖലകളിലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ പ്രവാസി വ്യവസായിയും യു.എ.ഇ കെ.എം.സി.സി. ജനറല്‍ സെക്രട്ടറിയുമായ യഹ്‌യ തളങ്കരക്ക് പ്രഥമ മഠത്തില്‍ മുസ്തഫ സോഷ്യല്‍ എക്‌സലന്‍സി അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങള്‍.

'മുസ്ലിം ലീഗും പോഷക സംഘടനകളും സമൂഹത്തിന് വലിയ താങ്ങും തണലുമായി വളരുകയാണ്. കെ.എം.സി.സിയുടെ സേവനം സമാനതകളില്ലാത്തതാണ്. ഇതിന്റെ സ്ഥാപനത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിച്ചവരുടെ കഠിനാധ്വാനമാണ് ഇന്ന് എല്ലാവരും ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കെ.എം.സി.സിയുടെ സ്ഥാപകരിലൊരാളായ മഠത്തില്‍ മുസ്തഫയുടെ പേരില്‍ നല്‍കുന്ന ആദ്യത്തെ പുരസ്‌കാരത്തിന് കെ.എം.സി.സിയുടെ നട്ടെല്ലായ യഹ്‌യ തളങ്കരയെ തിരഞ്ഞെടുത്തത് ഉചിതമായ തീരുമാനമാണ്.' -മുനവ്വറലി തങ്ങള്‍ പറഞ്ഞു. നന്മകള്‍ പൂക്കുന്ന ഈ ചടങ്ങ് വലിയ അനുഗ്രഹം വര്‍ഷിക്കുന്നതാണെന്നും യഹ്‌യ തളങ്കരക്ക് മഠത്തില്‍ മുസ്തഫയുടെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നതിലൂടെ നന്മകളുടെ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണെന്നും മഠത്തില്‍ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പുരസ്‌കാരം സ്വീകരിച്ച് യഹ്‌യ തളങ്കര കെ.എം.സി.സിയിലെ തന്റെ പ്രവര്‍ത്തന ആരംഭം മുതല്‍ക്കുള്ള അനുഭവങ്ങള്‍ വിവരിച്ചു. പല തലത്തിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച തനിക്ക് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും പകര്‍ന്നിട്ടുള്ളത് കെ.എം.സി.സി.യോട് ഒപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പി.എ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കര്‍ണാടക നിയമസഭാംഗം എന്‍.എ ഹാരിസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസ അറിയിച്ചു. അബൂ ഹന്നത്ത് മൗലവി പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി കെ.ടി. സഹദുല്ല, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഓര്‍ഗ. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം കുട്ടി ചൊക്ലി, ബേവിഞ്ച അബ്ദുല്ല, മൊയ്തു എടയൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, കുട്ടി കൂടല്ലൂര്‍, എ. ഹമീദ് ഹാജി, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, വി.പി. മുഹമ്മദലി, ഹുസൈന്‍ ചെറുതുരുത്തി, ഹക്കീം മലപ്പുറം സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it