75ന്റെ നിറവില്‍ മുബാറക്ക് ടെക്‌സ്റ്റൈല്‍സ്; ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍

കാസര്‍കോട്: കാസര്‍കോട്ടെ വസ്ത്ര വ്യാപാര രംഗത്ത് എഴുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന മുബാറക്ക് ടെക്‌സ്റ്റൈല്‍സിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. എന്‍.എ. അബൂബക്കര്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. പാദൂര്‍ കോംപ്ലക്‌സിലെ മുബാറക്ക് സില്‍ക്ക്‌സില്‍ നടന്ന പരിപാടിയില്‍ അബു മുബാറക്ക് അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലമായി നഗരത്തിലെ വ്യാപാരികളായ ജനാര്‍ദ്ദനന്‍ കണ്ണന്‍സ്, കെ.എസ്. മൊയ്തു ഹാജി സുല്‍സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എ.എം. കടവത്ത്, എന്‍.എ. അബൂബക്കര്‍ ഹാജി, ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹമദ്, ജനാര്‍ദ്ദനന്‍ കണ്ണന്‍സ് സംസാരിച്ചു. പി. ചന്ദ്രമോഹന്‍, ജമാല്‍ ചാപ്പക്കല്‍, എന്‍.എ മൊയ്തീന്‍, എന്‍.എ മഹമൂദ്, അഷറഫ് സുല്‍സണ്‍, ബീരാന്‍ മൊയ്തീന്‍, മുഹമ്മദ് മുബാറക്ക്, ബുഖാരി മുബാറക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. റഹീം ചൂരി സ്വാഗതവും ഫൗഉം മുബാറക്ക് നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it