വിദ്യാര്‍ത്ഥി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി എം.എസ്.എഫ് എജ്യൂകോണ്‍

എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'എജ്യൂകോണ്‍' സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ഉപരിപഠന മേഖലയിലെ നവീന സാധ്യതകള്‍ സമഗ്രമായി പ്രതിപാദിച്ച എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 'എജ്യൂകോണ്‍' വിദ്യാര്‍ത്ഥികളുടെ വമ്പിച്ച സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കാസര്‍കോട് ഗവ. കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് സംബന്ധിച്ചത്. ഉപരിപഠനം സംബന്ധിച്ചുള്ള കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സ്റ്റാളുകളും കണ്‍സള്‍ട്ടേഷനും ഉണ്ടായിരുന്നു. കരിയര്‍ രംഗത്തെ പ്രമുഖര്‍ നയിച്ച പാനല്‍ ഡിസ്‌കഷനുകളും ഒറിയന്റേഷന്‍ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. അക്കാദമിക് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടന്നു.
എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് മുഖ്യാതിഥികളായി. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, സിവില്‍ സര്‍വ്വീസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊമേഴ്സ് തുടങ്ങിയ മേഖലകളെ സംബന്ധിച്ച സെഷനുകള്‍ക്ക് ഉമര്‍ അബ്ദുസ്സലാം, ഡോ. ശരീഫ് പൊവ്വല്‍, ഡോ. ടി.എസ് സുരേഷ് കുമാര്‍, ഡോ. ബാസിം ഗസ്സാലി, സി.എ മുഹമ്മദ് സാലിഹ്, ശിബിലി ശഹാദത്തി, അഡ്വ. ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം ടി.കെ ഹസീബ്, മൂസ ബി. ചെര്‍ക്കള, അന്‍വര്‍ കോളിയടുക്കം, എം.എ നജീബ്, സിദ്ദീഖ് സന്തോഷ്‌നഗര്‍, ഹാഷിം ബംബ്രാണി, ജാബിര്‍ തങ്കയം, ഷഹീദ റാഷിദ്, സലാം ബെളിഞ്ചം, സൈഫുദ്ദീന്‍ തങ്ങള്‍, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫറാസ് ബന്തിയോട്, ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, സലാം മാങ്ങാട്, അല്‍ത്താഫ് പൊവ്വല്‍, ഉസ്മാന്‍ പോത്താംകണ്ടം, ഹനാന ശഹ്മ, മുഹ്‌സിന ബംബ്രാണ സംബന്ധിച്ചു.