എം.എസ്.എഫ് ജില്ലാ സമ്മേളനം; ഹരിത വിദ്യാര്‍ത്ഥിനി സംഗമം നടത്തി

ഹരിത വിദ്യാര്‍ത്ഥിനി സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഹരിത വിദ്യാര്‍ത്ഥിനി സംഗമം 'ഷീ ലീഡ്സ്' മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ ഉദ്ഘാടനം ചെയ്തു. ഹരിത ജില്ലാ ചെയര്‍പേഴ്‌സണ്‍ ഹനാന ഷഹ്മ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാത്തിമത്ത് മുഹ്‌സിന സ്വാഗതം പറഞ്ഞു. സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ആയിഷ മറിയം, ജനറല്‍ കണ്‍വീനര്‍ ഫിദ ടി.പി മുഖ്യാതിഥികളായിരുന്നു. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ, ജനറല്‍ സെക്രട്ടറി ഷാഹിന സലീം, വൈസ് പ്രസിഡണ്ട് ബീഫാത്തിമ ഇബ്രാഹിം, സെക്രട്ടറി സിയാന ഹനീഫ്, എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷഹീദ റാഷിദ്, ഹരിത സംസ്ഥാന കണ്‍വീനര്‍ ഷഹാന കുണിയ, ഷക്കീല മജീദ്, സാഹിറ മജീദ്, നൈമുന്നിസ, ഫര്‍സാന ശിഹാബ്, റഷീദ തസ്നി, അഷ്രിഫ ജാബിര്‍, ഫാത്തിമ പി, ജാബിറ സുല്‍ത്താന, സുനൈന, രിസ ഫാത്തിമ പ്രസംഗിച്ചു.