മിര്‍ഹാനക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനം

ഫുട്‌ബോള്‍ താരം ആയിഷ മിര്‍ഹാനക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് നല്കിയ സ്വീകരണത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള ഉപഹാരം നല്കുന്നു
കാസര്‍കോട്: വളര്‍ന്നുവരുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ മിര്‍ഹാനയെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സൈമ സി.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥരായ ബി.ഡി.ഒ ഗോപാലന്‍, ജോയിന്റ് ബി.ഡി.ഒ. അഷ്‌റഫ്, സി.ഡി.പി.ഒ രോഹിണി എന്നിവര്‍ക്ക് യാത്രയയപ്പും നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദറുല്‍ മുനീര്‍, സി.വി ജെയിംസ്, സുകുമാരന്‍ കുതിരപ്പാടി, ഹനീഫ പാറ, ജോയിന്റ് വി.ഡി.ഒ പീതാംബരന്‍, സുഗുണ കുമാര്‍, സുജിത്, ഖലീല്‍ മാസ്റ്റര്‍, കിഷോര്‍ സംസാരിച്ചു. ബി.ഡി.ഒ ഗോപാലന്‍ സ്വാഗതം പറഞ്ഞു.