മതവെറി വ്യാപിപ്പിക്കുന്ന കാലത്ത് മെട്രോ ഹാജിയുടെ ഒരുമ വളര്‍ത്തിയ മാതൃക പ്രസക്തം-സമദാനി

കാഞ്ഞങ്ങാട്: വാക്കുകളാല്‍ മതവെറി വ്യാപിപ്പിക്കുന്ന കാലത്ത് മെട്രോ മുഹമ്മദ് ഹാജിയുടെ ഒരുമ വളര്‍ത്തിയ മാതൃക പ്രസക്തമാണെന്ന് മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ചരമവാര്‍ഷികത്തേടനബന്ധിച്ച് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാടും പരിസരത്തും വര്‍ഗീയ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടെ മത സൗഹര്‍ദ്ദ സദസുകളുണ്ടാക്കി മെട്രോ മനുഷ്യ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു. ശത്രുവിനെ പോലും മിത്രമാക്കുന്ന നന്മയാണ് മെട്രോയെ ജനകീയമാക്കിയത്. പുണ്യകര്‍മം ചെയ്ത് മരണപ്പെടുന്നവരെ ഓര്‍ക്കുന്നത് പുണ്യകര്‍മമാണ്. എല്ലാ മതങ്ങളുടെയും വിശ്വാസപ്രമാണങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയുണ്ട്. അതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നും അത് എല്ലാ കാലത്തും തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവിയെ അനുസ്മരിച്ച് പ്രത്യേക ദുആ സദസും നടന്നു.

എം. മൊയ്തു മൗലവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കെ.ഇ.എ ബക്കര്‍, അഡ്വ. എന്‍.എ ഖാലിദ്, വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി, അഷ്റഫ് എടനീര്‍, എ.പി ഉമ്മര്‍, സി. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, എ. ഹമീദ് ഹാജി, കെ. മുഹമ്മദ് കുഞ്ഞി, അഡ്വ. എം.ടി.പി കരീം, സി.കെ റഹ്മത്തുല്ല, തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരക്കാടത്ത്, മുസ്തഫ തായന്നൂര്‍, അന്തുമാന്‍ പടിഞ്ഞാര്‍, പി.എം ഫാറൂഖ്, എം.എസ് ഹമീദ് ഹാജി, താജുദ്ദീന്‍ കമ്മാടം, ശംസുദ്ദീന്‍ ആവിയില്‍, എം.പി നൗഷാദ്, കുഞ്ഞബ്ദുല്ല കൊളവയല്‍, ഷംസുദ്ദീന്‍ കല്ലൂരാവി, ആരിഫ് കൊത്തിക്കാല്‍, ടി.കെ സുമയ്യ, ആയിഷ ഫര്‍സാന, ജംഷിദ് ചിത്താരി, എല്‍.കെ ഇബ്രാഹിം, മുബാറക് ഹാസൈനാര്‍ ഹാജി, ഇബ്രാഹിം മൗലവി, ഇബ്രാഹിം കള്ളാര്‍, ടി.പി ഫാറൂഖ്, സി.എം ഇബ്രാഹിം, ഇസ്ഹാഖ് കനകപ്പള്ളി, ബഷീര്‍ ചിത്താരി, എ.സി.എ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it